റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. ......
വളരെക്കാലത്തെ മാന്ദ്യത്തിനുശേഷം പ്രതിരോധ ഓഹരികൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലധികം ഇടിവും 2025 ൽ 9 ശതമാനത്തിലധികം ഇടിവും നേരിട്ട ഓഹരി ഒടുവിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ......
കർണ്ണാടക : രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനകരമായ കർണാടകത്തിലെ തേൻകെണി വിവാദത്തെപ്പറ്റി സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. ധൻബാദ് സ്വദേശി ബിനയ് കുമാർ സിംഗാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയത്. ......
ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം ഇനി എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്. കുട്ടനാട് എക്സെസ് റേഞ്ചിലെ ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ......
ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണം മോഷ്ടിച്ച് പണയംവെച്ചെന്ന കേസിൽ പുറത്തുവരുന്നത് അന്ധവിശ്വാസത്തിന്റെ സ്വാധീനവും. മന്ത്രവാദത്തിനായാണ് ഇന്നലെ അറസ്റ്റിലായ അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ്(53) പണം വലിയതോതിൽ ചിലവഴിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ കോടതി.
അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സി ബി ഐ പ്രതി ചേർത്തിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ......
ദോഹ:ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സുഹൂർ സംഗമത്തിൽ വിവിധമേഖലകളിൽനിന്നുള്ള250 ൽ പരംവ്യക്തിത്വങ്ങൾപങ്കാളിത്തം വഹിച്ചു. ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി കളായ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) എന്നിവയുമായി സഹകരിച്ച്ദോഹയിലെ അൽ മെസില റിസോർട്ടിൽ സംഘടിപ്പിച്ച സുഹുർ സംഗമത്തിൽ ഖത്തരിവാണിജ്യ പ്രമുഖർ, വിവിധരാജ്യങ്ങളിലെ നയതന്ത്രഞ്ജർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾമാർ, കമ്മ്യുണിറ്റി സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വാണിജ്യ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ സാന്നിധ്യം വഹിച്ചു.
'ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ'എന്ന പേരിൽ ഫോട്ടോ പ്രദർശനവും നടന്നു.
ഇന്ത്യൻ അംബാസിഡർ വിപുല് റമദാൻ ആശംസകൾ നേർന്നുകൊണ്ട് സുഹുർ സംഗമത്തെഅഭിസംബോധന ചെയ്തു. ......
ദോഹ: Zeal-it ഇവന്റസ് ഖത്തറിലെ കലാസ്വാദകർക്കായി ഒരുക്കുന്ന ഈദ് കലാ വിരുന്ന് "രാഗനിലാവ് - Manjari Live in Concert" ലൈവ് സംഗീത നൃത്ത താര നിശ ഏപ്രിൽ 11 ന് വെള്ളിയാഴ്ചഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ അരങ്ങേറുമെന്ന് സംഘാ ടകർ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
പ്രശസ്ത പിന്നണി ഗായിക മഞ്ജരി, മെലഡിയുടെ മാസ്മരികതയുമായി സദസ്സിന് മുന്നിലെത്തുന്ന സംഗീതനിശയിൽ യുവത്വത്തിൻ്റെ ആവേശവും - സ രി ഗ മ ഫൈനലിസ്റ്റും പിന്നണിഗായകനുമായ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തുന്നു.
സിനിമാതാരം അനഘ നാരായണന്റെ
നൃത്തം. ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിൻ ബാലൻ നയിക്കുന്ന കോമഡി ഷോ എന്നിവയും അരങ്ങേറും.
ഖത്തറിലെ സുപരിചിതരായ കലാകാരികൾ നൃത്തനൃത്തങ്ങളും അവതരിപ്പിക്കും. ......